- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രയാസമനുഭവിക്കുന്നവർക്ക് തണലായി കെ എം സി സി എന്നും കൂടെ ഉണ്ടാവും : അഡ്വക്കറ്റ് സാജിദ്
ദുബൈ :പ്രവാസ ലോകത്തും നാട്ടിലും പ്രയാസമനുഭവിക്കുന്നവർക്ക് തണലായി കെ എം സി സി എന്നും കൂടെ ഉണ്ടാവുമെന്നു ദുബൈ കെ എം സി സി സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വക്കറ്റ് സാജിദ് പ്രസ്താവിച്ചു. റംസാൻ മാസത്തിൽ ദുബൈയോയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി ഭക്ഷണം വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം ഇഫ്താർ സംഗമം ദുബൈയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് നേതാവും മുൻ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി ഹനീഫ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് വി കെ കെ പ്രഭാഷണം നടത്തി. അസീസ് സുൽത്താൻ മേലടി , ഷഹീർ വെങ്ങളം , ഫസീഹ് റഫ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും , ട്രഷറർ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു.