- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 900 ത്തോളം പേർ പങ്കെടുത്തു.
പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ് റത്തുൽ അനാം ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, സി.പി മുഹമ്മദലി, ടി നസീർ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story