കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈവർഷത്തെ ഇഫ്താർ സംഗമം ഏപ്രിൽ 15 വെള്ളിയാഴ്‌ച്ചഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.മർവാൻ യാക്കൂബിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ചഇഫ്താർ സംഗമം വൈസ് പ്രസിഡന്റ് യാക്കൂബ് എലത്തൂർഅധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാസർ എം കെസ്വാഗതവും പറഞ്ഞു. ചടങ്ങിൽ കുവൈറ്റ് എലത്തൂർഅസോസിയേഷൻ മുഖ്യ രക്ഷാധികാരി ഇ കെ റസാഖ് ഹാജി,ഇഫ്ത്താർ കമ്മിറ്റി കൺവീനർ റഫീഖ് എൻ , ട്രെഷറർ റിഹാബ്എൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ഇബ്രാഹിംടി ടി , ആഷിഖ് എൻ ആർ, ഹബീബ് ഇ, ആലി കുഞ്ഞി കെ എം ,സിദ്ദിഖ് പി, സബീബ് മൊയ്തീൻ , അസീസ് എം ,ആരിഫ് എൻആർ, മുഹമ്മദ് ഷെരീഫ്, ഫൈസൽ എൻ, മുനീർ മക്കാരി, നസീർഇ, ഷാഫി എൻ, ഹാഫിസ് എം , ഫാഹിസ് എം , പർവേസ് ,ഉനൈസ് എൻ, ബഷീർ എൻ, മുഹമ്മദ് ഇക്‌ബാൽ, ഷമീൻ എൻഎന്നിവർ പങ്കെടുത്തു.കുവൈത്തിലെ പ്രമുഖ പ്രഭാഷകൻഅഷറഫ് എകരൂൽ റമദാൻ പ്രഭാഷണം നടത്തി.

അസോസിയേഷന്റെ ചാരിറ്റി മേഖലയിലെ പ്രവർത്തനങ്ങളെകുറിച്ചു സെക്രെട്ടറി വിശദീകരിച്ചു. 23 വർഷത്തെ പ്രവാസജീവിതം നാട്ടിലേക്ക് മടങ്ങി പോവുന്ന മാട്ടുവയിൽ
മുഹമ്മദിനെ ചടങ്ങിൽ മെമെന്റോയും സ്‌നേപോഹാരവുംനൽകി ആദരിച്ചു. അദ്ദേഹത്തിനുള്ള മെമെന്റൊ മുഖ്യരക്ഷാധികാരി ഇ കെ റസാഖ് ഹാജിയും സ്‌നേപോഹാരം
സെക്രെട്ടറി നാസർ എം കെ യും കൈമാറി. ഇഫ്താർ സംഗമംകൺവീനർ റഫീഖ് എൻ നന്ദിയും പറഞ്ഞു. അമ്പത്വർഷത്തോളമായി എലത്തൂർ ജുമുഅത്ത് പള്ളിയിൽ വെച്ച്റമദാനിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പ്രശസ്തമായബർമ്മ കഞ്ഞിഎന്നറിയപ്പെടുന്ന കോഴി കഞ്ഞി ഈവർഷത്തെയും ഇഫ്ത്താറിന്റെ പ്രത്യേകതയായിരുന്നു.