കുവൈത്ത് സിറ്റി: ഐഎംസിസി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. കലുഷിതമായ രാഷ്ട്രീയ മതസാഹചര്യങ്ങൾ കേരളത്തിൽ നിലനിൽക്കുമ്പോഴും പ്രവാസികൾക്കിടയിൽ സ്‌നേഹ സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ ഇഫ്താറുകൾക്ക് സാധിക്കുമെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പറഞ്ഞു. ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സേഠ് സാഹിബ് നയിച്ച വഴിയിലൂടെ അദ്ദേഹത്തിന്റെ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഐഎംസിസി കുവൈത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഹമീദ് മധുവൂർ പറഞ്ഞു.

ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞു. ട്രഷറർ അബൂബക്കർ നന്ദി പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ സജി (കല കുവൈത്ത്), ഹംസ പയ്യന്നൂർ (കെകെഎംഎ), ബി എസ് പിള്ള (ഓഐസിസി), വിനോദ് (കേരള അസോസിയേഷൻ) അഡ്വ. സുബിൻ അറക്കൽ (പ്രവാസി മലയാളി കോൺഗ്രസ്സ്), തോമസ് മാത്യു കടവിൽ (മാധ്യമപ്രവർത്തകൻ), അനിയൻകുഞ്ഞ് (വെൽഫെയർ പാർട്ടി), ഖലീൽ അടൂർ (കെഇഎ), ഉമ്മർ കൂളിയങ്കാൽ (ഐഎംസിസി), തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കളായ ഷൈജിത്ത് , പ്രേംരാജ്, സലിംരാജ്, ഓമനക്കുട്ടൻ, ബിജു കടവിൽ, പി എ നാസർ , റഹീം ആരിക്കാടി, സലാം കളനാട്, ഹമീദ് കേളോത്ത്, ഷൈമേഷ്, മുബാറക് കമ്പ്രത് , ഇല്യാസ് തോട്ടത്തിൽ , മുനീർ നന്ദി, അനിൽ കേളോത്തുടങ്ങിയവർ പങ്കെടുത്തു .

സിറാജ് പാലക്കി,കുഞ്ഞമ്മദ് അതിഞ്ഞാൽ , ആൻവർ തച്ചമ്പൊയിൽ, റിയാസ് തങ്ങൾ കൊടുവള്ളി, മുബാറക്ക് കൂളിയങ്കാൽ, ഇല്യാസ് ചിത്താരി, സഫാദ് പടന്ന, നൗഫൽ പുഞ്ചാലി, നിസാർ കൊടുവള്ളി, ശരീഫ് പൂച്ചക്കാട്, നാസർ , അബ്ബാസ് ബേക്കൽ , മുനീർ ബീരിച്ചേരി, ഇല്യാസ് പൂച്ചക്കാട് സഗീർ ബാലരാമപുരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനം നടത്തിയ ഹമീദ് മധൂരിനുള്ള അനുമോദനം സജി ജനാർദനൻ കൈമാറി.