ഹറൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ് സുധീശ് രാഘവന്റെ പുതിയ നോവൽ തമോദ്വാരം പ്രകാശനം ചെയ്യുന്നു

ബഹറൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ് സുധീശ് രാഘവന്റെ പുതിയ നോവൽ തമോദ്വാരം പ്രകാശനം ചെയ്യുന്നു

ഭൂമിയുടെ മകൾ, ഭൂത ക്കാഴ്ചകൾ എന്ന നോവലുകൾക്ക് ശേഷം രചിക്കപ്പെട്ട തമോദ്വാരം ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രക്ക് നൽകി പ്രകാശനം ചെയ്യും.

എപ്രിൽ 18 തിങ്കളാഴ്ച വൈകീട്ട് 7.30 ന് സമാജം ബാബു രാജൻ ഹാളിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഒരേ സമയം കീഴാള ജീവിതത്തിന്റെ അസ്വസ്ഥജനകമായ ആവിഷ്‌ക്കാരവും അനിതിയോടുള്ള അടങ്ങാത്ത സർഗ്ഗാത്മക സംവാദമായിതീരുന്ന നോവൽ കേരള ചരിത്രത്തിലെ ചരിത്ര പുരുഷന്മാരെ ധൈഷണീക വ്യവഹാരത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന മികച്ച രചനയാണെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.

ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സജി മർക്കോസ്, ഇ എ സലീം, ഷബിനി വാസുദേവ് ,എൻ.പി ബഷീർ തുടങ്ങിയവർ തുടർന്ന് സംസാരിക്കുന്നതായിരിക്കും. മുൻ ബഹറൈൻ പ്രവാസിയും സമാജം മെംബറുമായിരുന്ന നോവലിസ്റ്റ് സുധീശ് രാഘവന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പുസ്തക പ്രകാശനത്തിലേക്കു് ബഹറൈനിലെ മുഴുവൻ പുസ്തകപ്രേമികളെയും ക്ഷണിക്കുന്നതായി സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു.