മനാമ: ബഹറൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഹാശാ ആഴ്‌ച്ച ആരാധനകളുടെ ഭാഗമായി ദുഃഖ വെള്ളിയാഴ്‌ച്ച ശുശ്രൂഷ നടത്തി. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, സഹ വികാരി റവ ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹ കാർമികത്വത്തിലും ആണ?്ശുശ്രൂഷകൾ നടന്നത്. സിഞ്ച് അൽ അഹലി ക്ലബ്ബിൽ വച്ച് രാവിലെ 8 മണിക്ക് ആരംഭിച്ച ആരാധനയിൽ ആയിരങ്ങൾ പങ്കെടുത്തു