ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്പീക്കർ എം.ബി. രാജേഷ് സന്ദർശിച്ചു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കേരള നിയമസഭയിൽ 2022 മെയ്‌ മാസത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ള നാഷണൽ വിമൺ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനായി ക്ഷണിക്കാനാണ് ഇന്ന് രാഷ്ട്രപതി ഭവനിൽ സ്പീക്കർ എത്തിയത്.

രാംനാഥ് കോവിന്ദിനെ സന്ദർശിച്ച അദ്ദേഹം പരിപാടിയിൽ പങ്കെടുക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.