- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം : കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം പൊലീസ് ഉടമയെ കണ്ടെത്തി കൈമാറി. പൈങ്ങോട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ തൊടുപുഴ ഏഴല്ലൂർ മുണ്ടാം തൊട്ടിൽ അഷറഫ്, പൈങ്ങോട്ടൂർ ചെറുകുന്നത്ത് സണ്ണി വർഗീസ് എന്നിവർക്ക് കളഞ്ഞു കിട്ടി. ഇവർ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമ പൈങ്ങോട്ടൂർ എസ്.എൻ കോളേജിലെ ഒന്നാം വർഷ സൈബർ ഫൊറൻസിക് വിദ്യാർത്ഥിനി സുവർണ്ണയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് സ്റ്റേഷൻ പി.ആർ.ഒ സി.എ കുര്യാക്കോസ് ബീറ്റ് ഓഫീസർ കെ.യു നസീമ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് ചെയിൻ കൈമാറി.
മറുനാടന് മലയാളി ലേഖകന്.
Next Story