- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യത്യസ്ത സമുദായത്തിലെ ആളുകൾ ഓടിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചു; വഡോദരയിൽ വർഗീയ സംഘർഷം; 19 പേർ പിടിയിൽ
വഡോദര: വഡോദരയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷത്തിൽ പത്തൊൻപത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഞായറാഴ്ചയായിരുന്നു സംഭവം. വാഹനാപകടത്തെ തുടർന്ന് ആക്രമികൾ ചേരിതിരിഞ്ഞു കല്ലെറിയുകയും സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ട് വ്യത്യസ്ത സമുദായത്തിലെ ആളുകൾ ഓടിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിൽ കലാശിച്ചത്. വാഹനങ്ങൾ അടിച്ചുതകർക്കുകയും ആരാധനാലയം നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് രണ്ടു വ്യത്യസ്ത എഫ്‌ഐആർ തയാറാക്കി. കലാപശ്രമത്തിന് കൂട്ടുനിന്നതിനാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു.
Gujarat | A clash erupted between two groups in the Raopura area of Vadodara city last night following an accident between two vehicles
- ANI (@ANI) April 18, 2022
3 people got injured and were admitted to the hospital. Police is patrolling in the city: Shamsher Singh Commissioner of Police, Vadodara city pic.twitter.com/0rbanl6P7x
കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അക്രമികളെ പിടികൂടിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട് 3 പേരെയും പിടികൂടി. ഇനിയും പിടികൂടാനുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാണ്. സംഘർഷ പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു പൊലീസ് വിലയിരുത്തി. രണ്ടു യൂണിറ്റ് സ്റ്റേറ്റ് റിസർവ് പൊലീസ് സംഘത്തെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്