കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 'ഡാൻസ് : പ്രയോഗങ്ങളും സമീപനങ്ങളും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ കലാനിരൂപകൻ വി. കലാധരൻ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് കാമിയോ, കലാക്ഷേത്ര ഹരിപത്മൻ, ഡോ. വസന്ത് കിരൺ, മാധവൻ നമ്പൂതിരി, ശ്രീലക്ഷ്മി ഗോവർദ്ധൻ, ഡോ. ഹരീഷ് എൻ. നമ്പൂതിരി, വി. കലാധരൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അങ്കിത പുഷ്പജൻ, കലാക്ഷേത്ര അരുൺ ശങ്കർ എന്നിവർ ചേർന്ന് ഡാൻസ് അവതരിപ്പിച്ചു. മോഹിനിയാട്ടം വിഭാഗം മേധാവി ഡോ. അബു കെ. എം. അധ്യക്ഷനായിരുന്നു.