- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളായ കുട്ടികളെയോ കുടുംബാംഗങ്ങളെയോ പരിചരിക്കുന്നതിന് അഞ്ച് ദിവസം വരെ അവധി; അയർലണ്ടിലെ ജീവനക്കാർക്ക് കൂടുതൽ അവധി ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ
അയർലണ്ടിലെ ജോലിക്കാർക്ക് അവരുടെ രോഗികളായ ചെറിയ കുട്ടികളെയോ കുടുംബാംഗങ്ങളെയോ പരിചരിക്കുന്നതിന് അഞ്ച് ദിവസം വരെ ജോലിയിൽ നിന്ന് അവധി അനുവദിക്കുന്ന നിയമം കാബിനറ്റിന്റെ പരിഗണനയിൽ. പ്രത്യേക അപേക്ഷ നൽകാതെ തന്നെ ജീവനക്കാർക്ക് എടുക്കാവുന്ന ഈ അവധി ശമ്പള രഹിതമായിരിക്കും.
അയർലണ്ടിലെ തൊഴിൽ മേഖലയിലെ പതിനായിരക്കണക്കിന് ജീവനക്കാർക്ക് പുതിയ തൊഴിൽ-ജീവിത സാഹചര്യങ്ങൾ ബാലൻസ് ചെയ്യുന്നതിനുള്ള നിയമമാണ് ശുശുക്ഷേമ മന്ത്രി റോഡറിക് ഒ'ഗോർമാൻ ഈ ആഴ്ച കാബിനറ്റിൽ അവതരിപ്പിക്കുക.രോഗാതുരമായ അവസ്ഥയിലുള്ള സ്വന്തം കുടുംബാംഗത്തെ പരിപാലിക്കാൻ ആവശ്യമുള്ള ഏതൊരു ജീവനക്കാരനും ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷിക്കാനാവും.
12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയുടെയോ, ഒരു ബന്ധുവിനെയോ പരിപാലിക്കുവാൻ ചുമതലയുള്ള ജീവനക്കാരന് നിർദ്ദിഷ്ട പുതിയ നിയമനിർമ്മാണത്തിന് കീഴിൽ ജോലി സമയം ക്രമീകരിച്ചു നൽകണമെന്ന് മാനേജ്മെന്റിനോട് അഭ്യർത്ഥിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.അവശതയിലുള്ള ഉറ്റ ബന്ധുവിനെയോ, മക്കളെയോ സംരക്ഷിക്കാനായി ഇത്തരത്തിൽ അവധിയോ, സമയ ക്രമീകരണമോ ആവശ്യമുള്ളവർ ആറു മാസം മുമ്പെങ്കിലും അധികാരികൾക്ക് അപേക്ഷ നൽകണം.
അപേക്ഷ ലഭിച്ചാൽ നാല് മാസത്തിനുള്ളിൽ ജീവനക്കാരന്റെ മേലധികാരി ഇത് സംബന്ധിച്ച തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കണം. അതനുസരിച്ച് അനന്തര നടപടികൾ പൂർത്തിയാക്കാം. യുക്തമെന്ന് തോന്നുന്നില്ലെങ്കിൽ അവധി അപേക്ഷ തള്ളിക്കളയാനും മേലധികാരിക്ക് അധികാരമുണ്ട്.
ചെറിയ കുട്ടികളുള്ളതോ, കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടതോ ആയ ജീവനക്കാർക്ക് കുറഞ്ഞ ജോലി സമയം, ജോലി സമയത്തിലെ ഫ്ളക്സിബിലിറ്റി, എന്നിവ അഭ്യർത്ഥിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം പറയുന്നു.
കുട്ടികളെ മുലയൂട്ടുന്നതിനായി അമ്മമാർക്ക് ഓരോ ദിവസവും ജോലിയിൽ നിന്ന് അവധിയെടുക്കാൻ അർഹതയുള്ള ആഴ്ചകളുടെ എണ്ണം 26ൽ നിന്ന് 104 ആഴ്ചയായി വർദ്ധിപ്പിക്കാനും മന്ത്രി ഒ ഗോർമാൻ നിർദ്ദേശിക്കുന്നു.
മുലയൂട്ടുന്ന ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തങ്ങളുടെ കുഞ്ഞിന് ആറ് മാസത്തേക്ക് മുലപ്പാൽ നൽകുന്നതിന് ഓരോ ദിവസവും ഒരു മണിക്കൂർ വീതം, ശമ്പളത്തോടുകൂടി അവധിയെടുക്കാൻ നിലവിൽ അർഹതയുണ്ട്. ഇതായിരിക്കും രണ്ട് വർഷമായി വർദ്ധിപ്പിക്കുക.
ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്കുക്ക് ജോലിയിൽ നിന്ന് അവധി നൽകാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.നിയമനിർമ്മാണം നാളെ കാബിനറ്റ് ചർച്ച ചെയ്യും, വർക്ക് ലൈഫ് ബാലൻസ് ബിൽ ഗവൺമെന്റിന്റെ സ്പ്രിങ് ലെജിസ്ലേറ്റീവ് ഷെഡ്യൂളിന്റെ ഭാഗമാണ്. അതായത് ഇത് വരും ആഴ്ചകളിൽ ഡെയിലിന് മുമ്പാകെ വെച്ച് അംഗീകാരം ലഭിച്ചാൽ നിയമമാകും.
തൊഴിലാളികൾക്ക് 10 വരെ ശമ്പളമുള്ള അസുഖ അവധിക്ക് അവകാശം നൽകുന്ന മറ്റൊരു നിയമനിർമ്മാണവും ഡെയിലിന് മുമ്പിൽ ഇപ്പോഴുണ്ട്. ഈ വർഷം പോളിസി നിയമമാകുമ്പോൾ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അസുഖ അവധിക്ക് അർഹതയുണ്ട്, ഇത് 2026 ൽ 10 ദിവസമായി വർദ്ധിക്കും.