- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് കോട്ടക്കൽ ഇഫ്താറുൽ ഇഖ്വ' നവ്യാനുഭവമായി
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ ജന്മദേശമായ ഇരിങ്ങൽ കോട്ടക്കൽനിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ(ഇഖ്വ) സംഘടിപ്പിച്ച 'ഇഫ്താറുൽ ഇഖ്വ' ( സാഹോദര്യത്തിന്റെ നോമ്പ്തുറ) നവ്യാനുഭവമായി.
ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ബഷീർ തിക്കോടി ഉത്ഘാടനം ചെയ്തു.
'ആരാധനാ കർമങ്ങൾക്കോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളിൽ ചേർന്ന് നിൽക്കുക, അക്രമ
പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ് യഥാർത്ഥ മത വിശ്വാസികൾ
പുലർത്തേണ്ട ജീവിത ചര്യ' എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇഖ്വ പ്രസിഡണ്ട് എം.കെ നവാസ് അധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മദ് സാജിദ്, സി.കെ റിയാസ്,ഫസൽ.പി , സി.പി അബൂബക്കർ, അബ്ഷർ ഹംസ, ഷിറാസ് പി.ടി എന്നിവർ സംസാരിച്ചു.സിക്രട്ടറി മുറാദ് അബ്ദുൽ റസാഖ് സ്വാഗതവും, സിദ്ധീഖ് കെ നന്ദിയും പറഞ്ഞു.സിറാജ് സി പി, സകരിയ്യ , മുഹമ്മദ് ശമീൽ, മുസ്തഫ യു ടി, ഷംനാസ്, ഷർജാസ്, മുബാഷ്തുടങ്ങിയവർ നേതൃത്വം നൽകി
വൈവിധ്യമാർന്ന നാടൻ വിഭവങ്ങളോടെയുള്ള നോമ്പ് തുറ, മഗ്രിബ്-ഇഷ നമസ്‌കാരം, തറാവീഹ് ,അത്താഴ വിരുന്ന് ഉൾപ്പെടെയുള്ള പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർപങ്കെടുത്തു.