- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
മലപ്പുറം: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുചോല ചെമ്പൻ വീട്ടിൽ താമസിക്കുന്ന കണ്ണിപ്പറമ്പൻ കമ്മദിന്റെ മകൻ ആലസ്സൻ ഹാജി(62) ആണ് ഇന്നു പുലർച്ചെ നാലുമണിയോടെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
താനൂരിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മുൻപ് ചെമ്മാട് ഓട്ടോ ഡ്രൈവർ ആയിരുന്നു.മാതാവ് : ബിയ്യാത്തുട്ടി. ഭാര്യ :ഫാത്തിമ. മക്കൾ: ഫൈസൽ, ഫൗസിയ, ജസീന. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
Next Story