- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിമാനത്തിലും ട്രെയ്നിലും ബസിലും സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കണമെന്ന ഫെഡറൽ ഗവൺമെന്റ് തീരുമാനം ഫ്ലോറിഡാ ഫെഡറൽ ജഡ്ജി തള്ളി; മാസ്‌ക് ധരിക്കൽ വ്യക്തികൾക്ക് തീരുമാനം എടുക്കാം
ഫ്ലോറിഡാ: വിമാനത്തിലും ട്രെയ്നിലും ബസിലും സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കണമെന്ന ഫെഡറൽ ഗവൺമെന്റ് തീരുമാനം ഫ്ലോറിഡാ ഫെഡറൽ ജഡ്ജി തള്ളിയതോടെ വിമാനത്തിൽ ഇനി മുതൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.
2021 ഫെബ്രുവരിയിലാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മാസ്‌ക് നിർബന്ധമാക്കിയത്. ഈ ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഇതോടെ സിഡിസിയുടെ മാസ്‌ക്കിങ്ങ് ഉത്തരവ് അസാധുവായി.
ഫെഡറൽ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്‌ക്കി അഭിപ്രായപ്പെട്ടു. വിധി മാസ്‌ക് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുവെങ്കിലും, മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ജെൻ പാസ്‌കി പറഞ്ഞു. വിധിക്കെതിരെ മറ്റു നിയമ നടപടികൾ ആലോചിക്കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.
Next Story