- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 'വിശുദ്ധീകരണ ധ്യാനം 2022' ഫാ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും
ലിമെറിക്ക്:ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റിൽ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷൻ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022 ൽ പുനരാരംഭിക്കുന്നു.
2022 ഓഗസ്റ്റ് 25,26,27 (വ്യാഴം,വെള്ളി ,ശനി )തീയതികളിൽ ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ നടക്കുന്നത്.പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ .ഡാനിയേൽ പൂവണ്ണത്തിലാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത് .മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം.
കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവയും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.കൺവൻഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിൻ തോമസ് :0894333124
സിബി ജോണി
(കൈക്കാരൻ )
087141 8392,
അനിൽ ആന്റണി
(കൈക്കാരൻ)
0876924225