നോർവീജിയൻ ഗതാഗത മന്ത്രാലയം ഇ-സ്‌കൂട്ടറുകൾക്ക് പുതിയ പ്രായപരിധി അവതരിപ്പിക്കുന്നതടക്കം ഉപയോക്താക്കൾക്കായി പുതിയ നിയമങ്ങൾ കൊണ്ടുവരുന്ന കാര്യം പരിഗണിച്ച് വരുകയാണ്. കുട്ടികൾ ഉൾപ്പെടുന്ന അപകടങ്ങൾ തടയുന്നതിനാണ് നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഗതാഗത മന്ത്രി ജോൺ-ഐവാർ നൈഗാർഡ് പറഞ്ഞു.

പ്രായപരിധിക്ക് പുറമെ ചട്ടങ്ങൾ കർശനമാക്കാൻ സർക്കാർ മറ്റ് വഴികളും നോക്കും. നിർദ്ദേശിച്ചിരിക്കുന്ന പുതിയ നിയന്ത്രണങ്ങളിൽ നടപ്പാതകളിൽ സ്‌കൂട്ടറുകൾ ഓടിക്കുന്നതിനുള്ള നിരോധനവും ഉൾപ്പെടുന്നു. അതായത് ഉപയോക്താക്കൾ ട്രാഫിക് നിയമങ്ങളും റോഡ് അടയാളങ്ങളും പാലിക്കേണ്ടതടക്കം നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം.ഈ അധിക നിയമങ്ങൾ അംഗീകരിച്ചാൽ, സർക്കാർ വീണ്ടും പ്രായപരിധി 16 ആയി ഉയർത്താൻ സാധ്യതയുണ്ട്.

അപകടങ്ങൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് സ്‌കൂട്ടറുകൾക്കുള്ള നിയമങ്ങൾ കർശനമാക്കാൻ ഓസ്ലോ കഴിഞ്ഞ വർഷം നടപടികൾ സ്വീകരിച്ചിരുന്നു. അക്കാലത്തുകൊണ്ടുവന്ന നിയമങ്ങളിൽ നഗരത്തിൽ അനുവദനീയമായ ഇ-സ്‌കൂട്ടറുകളുടെ എണ്ണത്തിന്റെ പരിധി ഉണ്ടായിരുന്നു.