ഡോക്ടർമാരോ ദന്തഡോക്ടർമാരോ നഴ്‌സുമാരോ ഉൾപ്പെടാത്ത ഡിഎച്ച്ബി ആരോഗ്യ പ്രവർത്തകർ മെയ് 16ന് 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് പബ്ലിക് സർവീസസ് അസോസിയേഷൻ യൂണിയൻ സ്ഥിരീകരിച്ചു.10,000 ത്തോളം വരുന്ന പിഎസ്എ അനുബന്ധ ആരോഗ്യം, പൊതുജനാരോഗ്യം, ശാസ്ത്ര-സാങ്കേതിക പ്രവർത്തകർ, അവരുടെ ഡിഎച്ച്ബി തൊഴിലുടമകളുമായി ഒന്നരവർഷത്തെ ചർച്ചകൾക്ക് ശേഷം വേതന വർദ്ധനവിന്റെ കാര്യത്തിൽ തീരുമാനമാകാത്തതോടെയാണ് സമരവുമായി മുന്നോട്ട് പോകുന്നത്.

70-ലധികം വ്യത്യസ്ത തൊഴിലുകൾ ഉൾപ്പെടെയുള്ള അവശ്യ ആരോഗ്യ ബോർഡ് തൊഴിലാളികൾ മെയ് 9 മുതൽ 20 വരെ സൂചനാ പണിമുടക്ക് നടത്തുകയും മെയ് 16 ന് 24 മണിക്കൂർ പണിമുടക്ക് നടത്താനുമാണ് തീരുമാനം.അതായത് അധിക വേതനം ലഭിക്കാത്ത സമയം ജോലി ചെയ്യാതിരിക്കുകയും അർഹമായ എല്ലാ ഇടവേളകളും എടുക്കുകയും ചെയ്യും.

ഈ സമയത്ത് ഫിസിയോതെറാപ്പി, ആൽക്കഹോൾ സംബന്ധമായ പരിചരണം, ഭാഷ, ദന്ത പരിചരണം എന്നിവയുൾപ്പെടെയുള്ള ആശുപത്രി അധിഷ്ഠിത സേവനങ്ങളുടെ വിപുലമായ അപ്പോയിന്റ്മെന്റുകൾ മാറ്റിവയ്‌ക്കേണ്ടി വരും.

മറ്റ് ആരോഗ്യ വിദഗ്ധരുമായി താരതമ്യപ്പെടുത്തുമ്പോൾ, മോശം വേതനം ലഭിക്കുന്നുവെന്നും നല്ല തൊഴിൽ സാഹചര്യങ്ങൾ ഇല്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.ന്യായമായ വേതനം, സുരക്ഷിതമായ സ്റ്റാഫ് എന്നിവയാണ് യൂണിയന്റെ ആവശ്യം.