സിംഗപ്പൂരിലെ ഒരു എന്റർടൈന്മെന്റ് ക്ലബിന്റെ ഓപ്പറേറ്റർ ആയ ഇന്ത്യക്കാരന് മൂന്ന് വനിതാ നർത്തകികളെ ഇന്ത്യയിൽ നിന്ന് കടത്തികൊണ്ട് വരുകയും തൊഴിൽ ചൂഷണത്തിന് വിധേയമാക്കുകയും ചെയതതിന് 41 മാസത്തെ തടവും 27,365 ഡോളർ (USD 20,000) പിഴയും വിധിച്ചു.ജയ്‌ഹോ ക്ലബ്' ഓപ്പറേറ്റർ അളഗർ ബാലസുബ്രഹ്‌മണ്യൻ (47) ആണ് ജയിലാലയത്.

ഫെബ്രുവരിയിൽ മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരം സിംഗപ്പൂരിൽ സ്ഥിരം താമസക്കാരൻ കൂടിയായ ഇയാൾക്കെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചിരുന്നു. 2016 ജൂണിലാണ് കേസിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയതെന്ന് മാനവശേഷി മന്ത്രാലയം (MOM) പറഞ്ഞു.

ബാലസുബ്രഹ്‌മണ്യൻ ജെയ്ഹോ ക്ലബ്ബിൽ പെർഫോമിങ് ആർട്ടിസ്റ്റുകളായി വനിതാ വർക്ക് പെർമിറ്റ് ഹോൾഡർമാരെ ഇന്റർവ്യൂ നടത്തി നിയമിച്ചിതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, തന്നെ സ്ത്രീകളോട് പൂർണ്ണമായി വിശദീകരിക്കാത്ത കരാറുകളിൽ ഒപ്പുവച്ചതായും കണ്ടെത്തി.പിന്നീട് ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പണം നല്കാൻ ആവശ്യപ്പെടുകയും ജോലിയിലുടനീളം അവർക്ക് ശമ്പളമൊന്നും നൽകിയിട്ടില്ലെന്നും കണ്ടെത്തി.

ബാലസുബ്രഹ്‌മണ്യൻ സ്ത്രീകളുടെ പാസ്പോർട്ടുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള 'പീഡനത്തിന് വിധേയരാക്കുകയും തന്റെ അനുമതിയില്ലാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അവരെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ രണ്ടുപേർ ശാരീരികമായ ആക്രമണത്തിന് വിധേയരായതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

പീഡനത്തിന് ഇരയായവർക്ക് താത്കാലിക തൊഴിൽ സ്‌കീമിന് കീഴിൽ താൽക്കാലിക തൊഴിൽ നേടുന്നതിനും മന്ത്രാലയം പിന്തുണ നൽകി.മൂന്ന് പേരും സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരം ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 10 വർഷം വരെ തടവും 100,000 ഡോളർ വരെ പിഴയും ആറ് ചൂരൽ അടിയും ലഭിക്കും.