പ്രിൽ 22 മുതൽ തങ്ങളുടെ സേവനം ഉപയോഗിക്കുമ്പോൾ ഡ്രൈവർമാരും യാത്രക്കാരും മാസ്‌ക് ധരിക്കേണ്ടതിലെലന്ന് ഊബർ കാനഡ അറിയിച്ചു.എന്നാൽ ഹെൽത്ത് കാനഡയുടെ ഉപദേശം അനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ വ്യക്തിഗത അപകട ഘടകങ്ങളും അണുബാധ നിരക്കും അനുസരിച്ച് മാസ്‌ക് ധരിക്കേണ്ടതായിരിക്കുമെന്നും കമ്പനി അറിയിച്ചു.

കോവിഡ്-19 കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 30 വരെ മാസ്‌ക് നിർബന്ധമാക്കിയ ക്യൂബെക്ക് പ്രവിശ്യയ്ക്ക് ഈ നയം ബാധകമല്ല. അതേപോലെ രാജ്യത്തേക്ക് എ്ത്തുന്ന എല്ലാ യാത്രാക്കാരും രാജ്യത്തെത്തി 14 ദിവസത്തേക്ക് മാസ്‌ക് ഉപയോഗിക്കണമെന്നും ക്ലോസ് കോണ്ടാക്ട് വിവരങ്ങൾ സൂക്ഷിക്കണമെന്നും ഫെഡറൽ ഗവൺമെന്റ് നിർദ്ദേശം നിലനില്ക്കുന്നുണ്ട്.

ഡ്രൈവർമാർക്ക് അവരുടെ റൈഡർമാർക്ക് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ടായിരിക്കും കൂടാതെ റൈഡർ നിരസിച്ചാൽ സുരക്ഷാ കാരണങ്ങളാൽ ഒരു യാത്ര റദ്ദാക്കാനും കഴിയും.അതേപോലെ ഡ്രൈവർ മാസ്‌ക് ധരിക്കാൻ യാത്രക്കാർ ആഗ്രഹിക്കുന്നു വെങ്കിൽ അവരുടെ ഡ്രൈവർക്ക് ആപ്പ് വഴി മുൻകൂട്ടി സന്ദേശം നൽകാമെന്നും യുബറിന്റെ സാധാരണ റദ്ദാക്കൽ നയത്തിന് അനുസൃതമായി ഒരു യാത്ര റദ്ദാക്കാനുള്ള അവകാശം എപ്പോഴും ഉണ്ടെന്നും കമ്പനി പറയുന്നു.എന്നാൽറൈഡ്-ഷെയറിങ് സേവനങ്ങൾക്ക് ഈ നിയമം ബാധകമായിരിക്കില്ല.

കാനഡയിലെ വിമാനങ്ങളിലും ട്രെയിനുകളിലും മാസ്‌കിങ് നയം മാറ്റാൻ പദ്ധതിയില്ലെന്നും മാസ്‌ക് നിർബന്ധം തുടരുമെന്നും കാനഡയുടെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു.അതേപോലെ തന്നെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും മാസ്‌ക് നിബന്ധന നിലവിലുണ്ട്.

അതേപോലെ തന്നെയാണ് കാനഡയിലേക്ക് വരുന്ന പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് ഇനി കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് ആണെന്നതിന്റെ തെളിവ് നൽകേണ്ടതില്ല. എന്നിരുന്നാലും, രാജ്യത്തേക്ക് പ്രവേശിക്കുന്ന ആരും, വിശദമായ ക്വാറന്റൈൻ പ്ലാൻ ഉൾപ്പെടെയുള്ള യാത്രാ വിവരങ്ങൾ ArriveCan ആപ്പിൽ പൂരിപ്പിക്കണം. മാത്രമല്ല രാജ്യത്തെത്തി 14 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമായും ധരിക്കുകയും വേണം.