ത്തർ ഇൻകാസ് സെന്റ്രൽ കമ്മിറ്റി ഇഫ്താർ വിരുന്നും സ്പോർട്സ് ഫെസ്റ്റ് 2022 ന്റെ സമ്മാനദാനവും ഏപ്രിൽ 21 വ്യാഴം വൈകീട്ട് 4 മണിക്ക് ഓൾഡ് ഐഡിയൽ സ്‌കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെടുകയാണ്..

കേരള യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീ.ഷാഫി പറമ്പിൽ എംഎൽഎയും ജ:സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും മറ്റ് ദോഹയിലെ വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.നേരത്തെ മാർച്ച് 11 മുതൽ 25 വരെ നടന്ന സ്പോർട്സ് ഫെസ്റ്റ് മുൻ എംഎ‍ൽഎ കെ എം ഷാജിയാണ് ഉത്ഘാടനം ചെയ്തത്. വകറയിലെ ബീറ്റാ ഡൈനാമിക് സ്‌കൂളിൽ വെച്ചു നടന്ന ആവേശകരമായ വോളിബോൾ മത്സരത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിൽ വിവിധ വേദികളിലായി വടം വലി , ക്രിക്കറ്റ് , ഫുട്ബാൾ,ബാഡ്മിന്റൺ എന്നീ ഗെയിമുകൾ അരങ്ങേറി.

ഷുഹൈബ് സ്മാരക ട്രോഫിക്കായുള്ള വോളിബോൾ മൽസരങ്ങളും,അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളിൽ വെച്ച് നടന്ന ഇൻകാസ് സ്ഥാപക നേതാവായിരുന്ന K C വർഗീസ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വടംവലിമത്സരങ്ങളും ,സി കെ മേനോൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങളും ,ശരത് ലാൽ - കൃപേഷ് സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു . ബാഡ്മിന്റൻ ടൂർണമെന്റിൽ എ,ബി,സി ഡി, ഡബിൾസ് ഓപ്പൺ ,സിംഗിൾസ് ഓപ്പൺ എന്നീ ക്യാറ്റഗറിയിലായി ഖത്തറിലെ 150ഓളം പ്രഗൽഭ കളിക്കാർ കൊമ്പുകോർത്ത മത്സരങ്ങളാണ് അബുഹമൂറിലെ പാലസ്റ്റീൻ സ്‌കൂളിൽ കോർട്ടിൽ വെച്ച് നടന്നത്.

വോളിബോളിലും ഫുട്‌ബോളിലും കോഴിക്കോട് ജില്ല ജേതാക്കളായപ്പോൾ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തൃശൂർ ജില്ല ടീമും വടംവലിയിൽ ഏറണാകുളവും വിജയികളായി