- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാലി അംബാസഡറായി രചന സച്ച്ദേവനെ ബൈഡൻ നിയമിച്ചു
വാഷിങ്ടൻ ഡി സി : ഇന്ത്യൻ അമേരിക്കൻ നയതന്ത്രജ്ഞ രചന സച്ച്ദേവനെ മാലി അംബാസഡറായി പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു.കുവൈത്ത് യുഎസ് എംബസിയിലും ഇന്ത്യയിൽ യുഎസ് കോൺസുലർ ജനറലായും സൗദി യുഎസ് കോൺസുലർ ജനറൽ ആൻഡ് പ്രിൻസിപ്പൾ ഓഫിസറായും രചന പ്രവർത്തിച്ചിരുന്നു.
കൊളംബൊ യുഎസ് എംബസി മാനേജ്മെന്റ് സെക്ഷനിലും റിയാദ് യുഎസ് എംബസി ഹ്യുമൻ റിസോഴ്സ് ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്.
യുഎസ് അംബാസഡറായി ബൈഡൻ നോമിനേറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കനാണ് രചന. ഇതിനു മുൻപ് മൊറോക്കൊ അംബാസഡറായി പുനീറ്റ് തലവാറിനേയും നെതർലാൻഡ്സ് അംബാസഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റ് ചെയ്തിരുന്നു.
Next Story