- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളുകളിൽ നിന്ന് ഡി.ടി.സി. ബസ് ഒഴിവാക്കൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
ന്യൂ ഡൽഹി : സ്‌കൂൾ കുട്ടികളെ കൊണ്ടു പോകുന്ന സർവീസിൽ നിന്ന് ഡി.ടി. സി. (ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ബസുകൾ പിൻവലിച്ചതിനെതിരായ പൊതുതാത്പര്യ ഹർജിയിൽ ഡൽഹി സർക്കാരിനെ വാക്കാൽ വിമർശിച്ച് ഹൈക്കോടതി. ബസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കണമെന്ന് ഡൽഹി സർക്കാരിനോടും ഡി.ടി.സി.യോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസ് ഓഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി അധ്യ ക്ഷനായ ബെഞ്ച് തീരുമാനിച്ചു. നഗരത്തിലെ ഒട്ടേറെ സ്‌കൂളുകൾ, പ്രത്യേകിച്ച് സ്വകാര്യ സ്‌കൂളുകൾ കുട്ടികളെയെത്തിക്കാൻ ഡി.ടി.സി. ബസുകളേയാണ് വാടകയ്‌ക്കെടുത്തിരുന്നത്. ഡി.ടി.സി. ബസുകൾ പിൻവലിക്കപ്പെട്ടതോടെ നിരവധി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ദുരിതത്തിലായി. റോഡുകളിൽ മറ്റു വാഹനങ്ങളുടെ തിരക്ക് കൂടാനും ഇത് കാരണമായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, കോവിഡ് സാഹചര്യം നിങ്ങൾ മുതലെടുക്കരുതെന്ന് സർക്കാരിനോട് കോടതി പറഞ്ഞു. സാമൂഹിക പ്രവർത്തകനായ ബാബ അലക്‌സാണ്ടർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സ്വകാര്യ സ്‌കൂളുകൾ മാത്രമാണ് ഡി.ടി.സി. ബസുകളെ ആശ്രയിച്ചിരുന്നതെന്നും അത് കരാർ അടിസ്ഥാനത്തിലായിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റ അഭിഭാഷകൻ സമീർ വസിഷ് അറിയിച്ചു. ജനങ്ങളുടെ പൊതു സേവനത്തിനായി കൂടുതൽ ബസുകൾ ആവശ്യമാണ്. സ്വകാര്യ സ്‌കൂളുകൾക്ക് അവരുടെ വാഹനങ്ങൾ യഥേഷ്ടം ഉപയോഗിക്കാവുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.
കുട്ടികളും പൊതുജനത്തിൽപ്പെട്ടതുതന്നെയാണ്. സ്‌കൂളുകൾ സ്വന്തം മാർഗത്തിലും കുട്ടികളെ എത്തിക്കുന്നുണ്ട്. സൗജന്യമായല്ല ഡി.ടി. സി. കുട്ടികൾക്കായി ഓടിയിരുന്നത്. അതിനാൽ സ്‌കൂളുകളിൽനിന്ന് ബസ് പിൻ വലിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ സേവനത്തിൽനിന്ന് ബസുകൾ പിൻവലിച്ചതിന് നീതീകരണമില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. രക്ഷിതാക്കളുടെ അവകാശങ്ങൾ ലം ഘിക്കപ്പെട്ടുവെന്നും അഭിഭാഷകരായ റോബിൻ രാജു, ദീപ ജോസഫ്, സ്സൻ മാത്യൂസ് എന്നിവർ വഴി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.