- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എസ്ബി-അസംപ്ഷൻ അലുംമ്നി ത്രൈമാസ ന്യൂസ് ലെറ്റർ പ്രകാശനം മാർ തോമസ് തറയിൽ നിർവഹിക്കും
ഷിക്കാഗോ: എസ്ബി-അസംപ്ഷൻ അലുംമ്നി അസോസിയേഷൻ പ്രസിദ്ധീകരിക്കാൻ തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രകാശന ഉത്ഘാടനം ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ നിർവഹിക്കും.
എസ്ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചു ഷിക്കാഗോ എസ്ബി-അസംപ്ഷൻ അലുംനി അസോസിയേഷൻ ഷിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ സ്വപ്നപദ്ധതിയുടെ പ്രഥമപതിപ്പ് മെയ് 15 ഞായർ വൈകുന്നേരം എട്ടുമണിക്ക് കൂടുന്ന സൂം മീറ്റിംഗിൽ അഭിവന്ദ്യ ബിഷപ് പ്രകാശനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.
തദവസരത്തിൽ എസ്ബി കോളേജ് മുൻപ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോർജ് മഠത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തും. എസ്ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജി പ്ലാത്തോട്ടം, അസെംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ്,ഷിക്കാഗോ രൂപതയുടെ പ്രൊക്കുറേറ്ററും എസ്ബി അലുമ്‌നിയുമായ റവ. ഫാ. കുര്യൻ നെടുവിലെചാലുങ്കൽ, അലുംനി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ്, ന്യൂസ് ലെറ്റർ എസ്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ് ചെറിയാൻ മാടപ്പാട് എന്നിവർ പ്രസംഗിക്കും. അസോസിയേഷൻ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും.
ഷിക്കാഗോയിലെ എസ് ബി അസംപ്ഷൻ പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ കോളേജുകളുമായുള്ള ബന്ധങ്ങൾ ശാക്തീകരിക്കാനുള്ള ഷിക്കാഗോ അലുംനി ചാപ്റ്ററിന്റെ ഈ കർമ്മപരിപാടിയിൽ എല്ലാ എസ് ബി അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും മറ്റു ഭാരവാഹികളും അഭ്യർത്ഥിക്കുന്നു.