- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; വിമതരുമായി കൂടിക്കാഴ്ച നടത്തി സിദ്ദു
അമൃത്സർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് ശേഷവും പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിങ് രാജ ഏപ്രിൽ 22-ന് സ്ഥാനമേൽക്കാനിരിക്കെ വിമത നേതാക്കളുമായി മുൻ അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക - ഊർജ മേഖലകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണറെ സന്ദർശിക്കാൻ സിദ്ദു അനുമതി തേടിയതിന് പിന്നാലെയാണിത്. ഏപ്രിൽ 15 ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അമൃത്സറിൽ വിളിച്ചുചേർത്ത യോഗം സിദ്ദു ബഹിഷ്‌കരിച്ചിരുന്നു.
അതിനിടെ, സിദ്ദുവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പുതിയ കോൺഗ്രസ് അധ്യക്ഷൻ അടുത്തിടെ പരാതിപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, അനധികൃത മണൽഖനന കേസിൽ മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിക്കെതിരെ എൻഫോഴ്സ്മെന്റ് കുരുക്ക് മുറുക്കിയതിനിടെ അദ്ദേഹത്തെ പരോക്ഷമായി പരിഹസിക്കുന്ന തരത്തിൽ സിദ്ധു നടത്തിയ പരാമർശവും വാർത്തയിൽ ഇടംനേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടിവന്നതിന് പിന്നാലെയാണ് സിദ്ദുവിന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം നഷ്ടപ്പെടുന്നത്. കോൺഗ്രസിന്റെ തോൽവിക്ക് പുറമെ അമൃത്സർ ഈസ്റ്റിൽ ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗർ സിദ്ദുവിനെ 6750 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുവന്നു.




