- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടു; ക്രൈംബ്രാഞ്ചിനെതിരെ ബാർ കൗൺസിലിന് പരാതി
കൊച്ചി: നടൻ ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിനെതിരെ ബാർ കൗൺസിലിന് പരാതി നൽകി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് പരാതി നൽകിയത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം'പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ' ആണെന്നും അതു മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പ്രിവിലേജ്ഡ് കമ്യൂണിക്കേഷൻ പുറത്തു വിടാൻ കോടതിക്കുപോലും നിർദേശിക്കാനാകില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ബാർകൗൺസിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story




