കൊല്ലം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെസിഎ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്‌കൂൾ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, കെസിഎ പ്രസിഡന്റ് റോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദവി റമദാൻ സന്ദേശം നൽകി. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖം പങ്കെടുത്തു. നേരത്തെ കെപിഎ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി സ്വാഗതം ചെയ്ത സംഗമത്തിൽ കെപിഎ പ്രസിഡന്റ് നിസാർകൊല്ലം അധ്യക്ഷത വഹിച്ചു. സംഗമത്തിന് സെക്രട്ടറി കിഷോർ കുമാർ നന്ദി രേഖപ്പെടുത്തി.

സെക്രട്ടറിയറ്റ് അംഗം രാജ് കൃഷ്ണൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, മനോജ് ജമാൽ, നിഹാസ് പള്ളിക്കൽ, കോയിവിള മുഹമ്മദ് കുഞ്ഞ്, നവാസ് കരുനാഗപ്പള്ളി, റോജി ജോൺ, സജീവ് ആയൂർ, രജീഷ് പട്ടാഴി, അജിത് ബാബു, അനൂപ് തങ്കച്ചൻ, ഹരി എസ് പിള്ള, ജിതിൻ കുമാർ എന്നിവരും പ്രവാസിശ്രീ ഭാരവാഹികളായ പ്രദീപ അനിൽ, ജിബി ജോൺ, വൃന്ദ സന്തോഷ്, ശാമില ഇസ്മയിൽ, ജ്യോതി പ്രമോദ്, സുമി ഷമീർ, റസീല മുഹമ്മദ് എന്നിവരും സംഗമത്തിന് നേതൃത്വം നൽകി.