- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോറിസ് ജോൺസൺ സബർമതി ആശ്രമം സന്ദർശിച്ചു; ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി സബർമതി സന്ദർശിക്കുന്നത് ചരിത്രത്തിൽ ആദ്യമായി
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിക്കുന്നത്.
സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ബോറിസ് ജോൺസൺ ഒരു കുറിപ്പ് എഴുതി. 'ഈ അസാമാന്യ മനുഷ്യന്റെ ആശ്രമത്തിൽ വരാനും ലോകത്തെ മികച്ചതിലേക്ക് മാറ്റാൻ അദ്ദേഹം എങ്ങനെയാണ് സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്ത്വങ്ങൾ സമാഹരിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്.' രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശത്തിന് ഇന്ന് രാവിലെയാണ് ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്.
ഇന്ന് ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കും. അദാനിയുൾപ്പടെയുള്ള വ്യവസായികളേയും അദ്ദേഹം കാണും. തുടർന്ന് പ്രാധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നയതന്ത്ര തല ചർച്ചകളിൽ പങ്കെടുക്കും.




