- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ് ഇ ബി ഹോട്ട് ലൈൻ ജില്ല തോറും ആരംഭിക്കണം - പ്രിയദർശിനി കുശാൽ നഗർ
കുശാൽ നഗർ :കെ എസ് ഇ ബി ഓഫീസുകളിൽ ഫോൺ വിളിച്ചാൽ എടുക്കാനാളില്ലാത്തത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടങ്ങൾ തുടർക്കഥയാകുന്നതും പരിഗണിച്ച് 24 മണിക്കൂറും ജില്ല തോറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഹോട്ട് ലൈൻ കോൾ സെന്റർ ആരംഭിക്കണമെന്ന് പ്രിയദർശിനി ക്ലബ് കുശാൽ നഗർ സർക്കാറിനോട് ആവശ്യപ്പെട്ടു.
സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി മരണപ്പെട്ട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്റെ അനുസ്മരണ യോഗത്തിലാണ് ഈ ആവശ്യമുന്നയർന്നത്. ഡി വി ബാലകൃഷ്ണൻ അനുസ്മരണ യോഗം പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡണ്ട് സുകുമാരൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എൻ.കെ രത്‌നാകരൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി അനിൽ വാഴുന്നൊറെടി മുഖ്യാതിഥിയായി. പ്രവാസി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തെക്കേക്കര, പ്രവാസി കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് ഉപ്പിലിക്കൈ, വേണു കുശാൽ നഗർ, സനോജ്, ഷിഹാബ് കാർഗിൽ, രതീഷ്, രക്ഷാധികാരി ഭരതൻ തുടങ്ങിയവർ സംസാരിച്ചു, ക്ലബ് ജനറൽ സെക്രട്ടറി തസ്‌റീന സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു