ദമ്മാം: ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന സാമൂഹ്യപ്രവർത്തകനും, നവോദയ രക്ഷാധികാരിയുമായ ശ്രീ ഇ.എം കബീറിന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ദാർ അൽ സിഹ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം സാംസ്‌കാരിക വേദിയുടെ സ്‌നേഹോപഹാരം നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ആയ എം എ വാഹിദ് കാര്യറ, ഷാജി മതിലകം, ജമാൽ വല്യ പിള്ളി, സാജൻ കണിയാപുരം എന്നിവർ ചേർന്നു ഇ.എം കബീറിന് സമർപ്പിച്ചു

നവോദയ സംസ്‌ക്കാരികവേദി സ്ഥാപക നേതാവും, 2018ലെ നവയുഗം എ ബി ബർദാൻ സ്മാരകഅവാർഡ് ജേതാവുമായ ഇ എം കബീർ, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.