ന്യുയോർക്ക് : 2024 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോ ബൈഡൻ വാഷിങ്ടൺ വെബ്സൈറ്റായ ദി ഹില്ലിലാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് . മത്സരിക്കുന്നതിനുള്ള താല്പര്യം ബറാക് ഒബാമയുമായി ബൈഡൻ പങ്കിട്ടതായും വെബ് സൈറ്റിൽ പറയുന്നു.

ഈ മാസമാദ്യം എഫോർഡബിൾ കെയർ ആക്ടിന്റെ പരിഷ്‌കരിച്ച നിയമങ്ങൾ ഒപ്പു വെക്കുന്ന ചടങ്ങിൽ എത്തി ചേർന്ന ഒബാമയോടാണ് മത്സരിക്കുന്ന കാര്യം സൂചിപ്പിച്ചതെന്നും വ്യക്തമല്ല . ബൈഡന്റെ പല സ്റ്റേറ്റ്‌മെന്റുകളിലും വീണ്ടും മത്സരിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത് . താൻ മത്സരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും ബൈഡൻ സൈറ്റിൽ കുറിച്ചിട്ടുണ്ട് .

അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി ഇതിനകം തന്നെ ബൈഡന് ലഭിച്ചിട്ടുണ്ട് . രണ്ടാം വട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കിൽ ബൈഡന് 82 വയസ്സാകും . 78 വയസ്സിലായിരുന്നു ആദ്യം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

യുക്രെയിൻ - റഷ്യൻ അധിനിവേശം , കൊറോണ വൈറസ് , അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം , അനിയന്ത്രിതമായ വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകൾ ബൈഡന്റെ ജനകീയ പിന്തുണക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് . ബൈഡൻ മത്സരിക്കുകയാണെങ്കിൽ വൈസ് പ്രസിഡന്റായി വീണ്ടും കമല ഹാരിസിനെ തന്നെ തിരഞ്ഞെടുക്കുമെന്നും ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.