ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും വിവിധ സംഘടനാ ഭാരവാഹികളയും ഒന്നിച്ചിരുത്തി കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. സൗഹാർദ്ദങ്ങളുടെയും മാനുഷിക ബന്ധങ്ങളുടെയും ഇടയിലേക്ക് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങൾ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ചേർന്നിരിക്കലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും വിഭാഗീയതയുടെ കടന്നു കയറ്റത്തിനെതിരെ പ്രവാസ ലോകത്ത് നിന്നും ഒറ്റക്കെട്ടായി ജാഗ്രത പുലർത്തനമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി മജീദലി ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീർ ഖാൻ, ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് പ്രസിഡണ്ട് കെ.കെ. ഉസ്മാൻ, ഖിയ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, സംസ്‌കൃതി സെക്രട്ടറി സുഹാസ്, ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് വടകര, സോഷ്യൽ ഫോറം വൈസ് പ്രസിഡണ്ട് അഹമ്മദ് കടമേരി, കെ.എം.സി.സി പ്രതിനിധി ജാഫർ തയ്യിൽ, ഗപാക് പ്രസിഡന്റ് ഫരീദ് തിക്കോടി, കെ.പി.എ.ക്യു ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ഫോസ ഖത്തർ ജനറൽ സെക്രട്ടറി അജ്മൽ ബക്കർ തുടങ്ങിയവർ സംസാരിച്ചു.

അബ്ദുല്ല സിദ്റ, അബ്ദുല്ല വേൾഡ് ഗെയിം, ഷഹീൻ അബ്ദുല്ല, ഫഹീം അബ്ദുല്ല കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, കെ.ടി മുബാറക്, ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കൽ തുടങ്ങിയവർ സംബന്ധിച്ചു. കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാൽ സ്വാഗതവും ജില്ലാ സെക്രട്ടറി റഹീം വേങ്ങേരി നന്ദിയും പറഞ്ഞു. ആരിഫ് വടകര, അസ്ലം വടകര, സൈനുദ്ദീൻ തീർച്ചിലോത്ത്, സക്കീന അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.