- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഡി പി ഐ ആജന്മ ശത്രു എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തി; ഫാസിസ്റ്റുകളാണ് മുഖ്യ ശത്രുവെന്ന് പറയാൻ ത്രാണിയില്ലാത്ത നേതാക്കളാണ് തങ്ങൾക്കെതിരെ തിരിയുന്നതെന്നും പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി
മലപ്പുറം : എസ് ഡി പി ഐ ലീഗിന്റെ ആജന്മ ശത്രുവാണെന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം ഫാസിസവും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവുമാണ്. അതിന്റെ ഭീതിയിലും ആശങ്കയിലുമാണ് രാജ്യം മുഴുവൻ അദ്ദേഹം പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ ജനവിഭാഗം ഇന്ത്യയിൽ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഇസ്ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും നിരോധിക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ പോലും പരസ്യമായി പറയുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ അവസാന ഘട്ട തെയ്യാറെടുപ്പിലാണ് ബിജെപി സർക്കാർ. ഭരണകൂടത്തിന്റെ ഒത്താശയോടെ മുസ്ലിം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ഡൽഹിയിൽ പോലും അവർ പൊളിച്ച് തീർക്കുകയാണ്. മുസ്ലിം വംശഹത്യയുടെ അവസാന ഘട്ടത്തിലാണ് രാജ്യമെന്നും ബോധ്യപ്പെട്ടിരുന്നു. ജാതി മത ഭേതമന്യേ ഭൂരിപക്ഷ മനുഷ്യരും വലിയ ഭീതിയിലും ഭയത്തിലുമാണ് കഴിഞ്ഞു കൂടുന്നത്. അത്തരം ഒരു ഘട്ടത്തിലാണ് ലീഗ് നേതാവ് സംഘപരിവാറിന്റെ ആക്ഷേപങ്ങളും ആരോപണങ്ങളും ആവർത്തിക്കുന്നത്.
ഫാസിസ്റ്റുകളാണ് മുഖ്യ ശത്രുവെന്ന് പറയാൻ ത്രാണിയില്ലാത്ത നേതാക്കളാണ് അനവസരത്തിൽ എസ് ഡി പി ഐക്കെതിരെ തിരിയുന്നത്. രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നത്. ആർഎസ്എസ് കാലങ്ങളായി സൃഷ്ടിച്ച് വിട്ട പദപ്രയോഗങ്ങൾ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാൻ എങ്കിലും ലീഗ് നേതാക്കൾ തയ്യാറാവണം.
ന്യൂനപക്ഷ വർഗീയത അപകടമാണെന്നാണ് കുഞ്ഞാലികുട്ടി പറയുന്നത് മുസ്ലിം ലീഗിനെതിരെ കാലങ്ങളായി ഇടത് വലത് സംഘ്പരിവാർ പക്ഷങ്ങൾ ഉന്നയിക്കുന്ന ഗുരുതരമായ ആക്ഷേപമാണ് ഇത്. അത് ശരിയായിരുന്നു എന്നാണോ ലീഗ് നേതാവ് പരോക്ഷമായി സമ്മതിക്കുന്നത്.എന്ത് പഠനത്തിന്റെയും രാഷ്ട്രീയ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ലീഗും കുഞ്ഞാലിക്കുട്ടിയും എസ് ഡി പി ഐ ക്കെതിരെ തിരിയുന്നതെന്ന് വ്യക്തമാക്കണം.
തെളിവുകളില്ലാതെ നിരുത്തരവാദപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയല്ല. ആർ എസ് എസിന് സൗകര്യമൊരുക്കുന്ന നിലപാടുകൾ ലീഗ് തിരുത്തണം. എസ് ഡി പി ഐക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കുഞ്ഞാലികുട്ടി അത് തിരുത്താനും പിൻവലിക്കാനും തയ്യാറാവണം, മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്‌റഫ് , സെക്രട്ടറി മുർഷിദ് ഷമീം എന്നിവരും പങ്കെടുത്തു.