- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പാസ്പോർട്ടിന്റെ പേരിലും തട്ടിപ്പ് സജീവം; +65 തുടങ്ങുന്ന നമ്പരുകളിൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്പോയിന്റ് അഥോറിറ്റി
കോവിഡ് -19 ൽ നിന്ന് ലോകം സുഖം പ്രാപിക്കുകയും അതിർത്തികൾ തുറക്കുകയും, കൂടുതൽ സിംഗപ്പൂരുകാർ ഇപ്പോൾ വീണ്ടും വിദേശത്തേക്ക് യാത്ര ചെയ്യുകയും ഒക്കെ തുടങ്ങിയ സമയമാണിപ്പോൾ. ഇതോടെ, ഇമിഗ്രേഷൻ & ചെക്ക്പോയിന്റ് അഥോറിറ്റിക്ക് (ICA) ധാരാളം പാസ്പോർട്ട് പുതുക്കൽ അപേക്ഷകൾ ലഭിച്ചിട്ടുമുണ്ട്. എന്നാൽ ഇതിനിടയിൽ പാസ്പോർട്ട് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില സിംഗപ്പൂർക്കാർക്ക് തട്ടിപ്പ് കോളുകൾ ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നു.
'+65' എന്ന് തുടങ്ങുന്ന നമ്പറുകൾ ഉപയോഗിച്ചാണ് കോളുകൾ വരുന്നതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ അറിയിച്ചത്.ഇത്തരത്തിലുള്ള കോളുങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്നും വരികില്ലെന്നും ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിന് ഉദ്യോഗസ്ഥർ പ്രിഫിക്സ് ഇല്ലാത്ത ലാൻഡ്ലൈനുകൾ മാത്രമേ ഉപയോഗിക്കൂവെന്നും ഇവർ അറിയിച്ചു.
ചില കോളുകൾ സ്വീകർത്താക്കൾക്ക് അവരുടെ പാസ്പോർട്ട് അപേക്ഷകൾ നിരസിക്കപ്പെട്ടുവെന്നോ അവരുടെ പാസ്പോർട്ടുകൾ റദ്ദാക്കപ്പെട്ടുവെന്നോ പറയുന്ന ഒരു ഓട്ടോമേറ്റഡ് വോയ്സ് സന്ദേശമായിട്ടായിരിക്കും ലഭിക്കുക.മറ്റ് സന്ദർഭങ്ങളിൽ, തട്ടിപ്പുകാർ NRIC നമ്പറുകൾ പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ ചോദിക്കും.ഈ കോളുകൾ തങ്ങളുടെ ഓഫീസർമാരല്ലെന്ന് ഐസിഎ വ്യക്തമാക്കി.
പാസ്പോർട്ട് അപേക്ഷകൾ ലഭിച്ചതായി ഐസിഎ പങ്കുവെച്ചതിന് പിന്നാലെയാണ് പാസ്പോർട്ട് തട്ടിപ്പ് കോളുകളെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്.ഇക്കാരണത്താൽ, പാസ്പോർട്ട് അപേക്ഷകൾക്ക് കൂടുതൽ പ്രോസസ്സിങ് സമയം വേണ്ടിവരുമെന്നും ഇവർ അറിയിച്ചു.