- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - BOOK
 
ക്യുബെക്കിൽ പൊതു ഇടങ്ങളിലെ മാസ്‌ക് നിബന്ധന മെയ് പകുതി വരെ തുടരും; പൊതുഗതാഗതത്തിൽ അടക്കം മാസ്‌ക് നിർബന്ധമായി തുടരും
കോവിഡിന്റെ ആറാമത്തെ തരംഗം തുടരുന്നതിനാൽ ക്യൂബെക്ക് പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമായി തുടരും.മെയ് പകുതി വരെ മാസ്‌ക് നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.പൊതുഗതാഗതത്തിലും മാസ്‌ക് നിർബന്ധമായി തുടരും.
പൊതുഗതാഗതത്തിലും കടകളിലും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനുള്ള ഉത്തരവ് ഏപ്രിൽ 30 വരെ ആദ്യം നീട്ടിയിരുന്നു, അണുബാധയുടെ ആറാമത്തെ തരംഗം ക്യൂബെക്കിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ആളുകളുടെ എണ്ണം വീണ്ടും ഉയർത്തിയതോടെയായിരുന്നു തീരുമാനം. ഇപ്പോൾ അധികമായി രണ്ടാഴ്്ച്ച കൂടി നീട്ടാനാ്ണ് തീരുമാനം.
ക്യൂബെക്ക് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ മിക്ക ആരോഗ്യ നടപടികളും എടുത്തു കളഞ്ഞിരുന്നു. മാർച്ചിൽ, വാക്‌സിൻ പാസ്പോർട്ട് സംവിധാനം ഒഴിവാക്കുകയും ബിസിനസുകൾക്കുള്ള ശേഷി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു.ക്യൂബെക്കും പ്രിൻസ് എഡ്വേർഡ് ഐലൻഡും മാത്രമാണ് ഇപ്പോഴും ആളുകൾക്ക് മാസ്‌ക് ധരിക്കേണ്ട രണ്ട് പ്രവിശ്യകൾ,



