- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതക്കാർക്ക് പിടിവീഴും; എം7-ൽ പുതിയ നിരീക്ഷണ ക്യാമറകൾ; നിയമലംഘകർക്ക് കനത്ത പിഴയും പെനാൽറ്റി പോയിന്റുകളും ഉറപ്പ്
ടിപ്പററിയിലെ M7 ന്റെ ഒരു ഭാഗത്ത് പുതിയ സ്പീഡ് സുരക്ഷാ ക്യാമറ സംവിധാനം ആരംഭിക്കുന്നതിനാൽ അടുത്ത ആഴ്ച മുതൽ അമിതവേഗതയിലുള്ള ഡ്രൈവർമാർ പിഴയും പെനാൽറ്റി പോയിന്റുകളും നേരിടേണ്ടിവരും.
M7-ലെ Junction 26 (Nenagh West)-നും Junction 27 (Birdhill)-നും ഇടയിൽ സ്ഥാപിക്കുന്ന Motorway Average Speed Safety Camera system ആണ് ഈ പ്രദേശത്ത് കൂടെ അമിതവേഗത്തിൽ പോകുന്നവരെ പിടികൂടുക. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന തരത്തിലാണ് സിസ്റ്റം.
ഏപ്രിൽ 25 രാവിലെ 7 മണിമുതൽ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകും. മാർച്ച് മുതൽ ക്യാമറ പരീക്ഷണാർത്ഥം പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ മാത്രമേ പിഴ ഈടാക്കിത്തുടങ്ങുകയുള്ളൂ.
ഈ റോഡിൽ പരമാവധി വേഗം മണിക്കൂറിൽ 120 കി.മീ ആണ്. അതിന് മുകളിൽ പോയാൽ ക്യാമറ ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്യും.ഡബ്ലിൻ ടണലിൽ 2017 മുതൽ ഈ ക്യാമറ സിസ്റ്റം നിലവിലുണ്ടെങ്കിലും, മെയിൻ മോട്ടോർവേയിൽ ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്.
നിലവിൽ 80 യൂറോ പിഴയും, മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് അമിതവേഗതയ്ക്കുള്ള ശിക്ഷയെന്ന് ഗാർഡ വ്യക്തമാക്കി. അതേസമയം പിഴ ഈടാക്കാനല്ലെന്നും, ഡ്രൈവർമാരെ നിയമം അനുസരിപ്പിക്കാനാണ് ക്യാമറ സ്ഥാപിക്കുന്നതെന്നും ഗാർഡ വ്യക്തമാക്കി.