കുവൈറ്റ് സിറ്റി : 23 വർഷത്തെ പ്രവാസ ജീവിതം മതിയാക്കിനാട്ടിലേക്ക് തിരിച്ചു പോവുന്ന മാട്ടുവയിൽ മുഹമ്മദിന്കുവൈറ്റ് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി.ഏപ്രിൽ 15 വെള്ളിയാഴ്‌ച്ച ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹത്തിനുള്ളമൊമെന്റോ കുവൈറ്റ് എലത്തൂർ അസോസിയേഷൻ മുഖ്യരക്ഷാധികാരി ഇ കെ റസാഖ് ഹാജിയും സ്‌നേഹോപഹാരംജനറൽ സെക്രെട്ടറി നാസർ എം കെ യും കൈമാറി.

വൈസ്പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷതയും ജനറൽസെക്രെട്ടറി നാസർ എം കെ സ്വാഗതവും പറഞ്ഞു. ചടങ്ങിൽകുവൈത്തിലെ പ്രമുഖ പ്രഭാഷകൻ അഷറഫ് ഏകരൂൽ, ഹംസകമ്പിവളപ്പിൽ, കുവൈറ്റ് എലത്തൂർ അസോസിയേഷൻഎക്‌സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ഇബ്രാഹിം ടി ടി ,ആഷിഖ് എൻ ആർ, ഹബീബ് ഇ, ആലി കുഞ്ഞി കെ എം ,സിദ്ദിഖ് പി, സബീബ് മൊയ്തീൻ , അസീസ് എം ,ആരിഫ് എൻആർ, മുഹമ്മദ് ഷെരീഫ്, ഫൈസൽ എൻ, മുനീർ മക്കാരി, നസീർഇ, ഷാഫി എൻ, ഹാഫിസ് എം , ഫാഹിസ് എം , പർവേസ് ,ഉനൈസ് എൻ, ബഷീർ എൻ, മുഹമ്മദ് ഇക്‌ബാൽ, ഷമീൻ എൻഎന്നിവർ പങ്കെടുത്തു.