വാഷിങ്ടൺ ഡി.സി.: യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ ഡിഫൻസീവ് അഡ് വൈസറായി ഇന്ത്യൻ അമേരിക്കൻ നേവിവൈറ്റന്റെ ശാന്തി സേഥിയെ നിയമിച്ചു.

ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കമലാഹാരിസിന്റെ സീനിയർ അഡ് വൈസർ ഹെർബി സിക്കന്റ് ആണ് ഔദ്യോഗീകമായി പുറത്തുവിട്ടത്. എക്സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവർത്തിക്കും. നേവി സെക്രട്ടറിയുടെ കാർലോസ് ഡെൽ റ്റൊറോയുടെ സീനിയർ അഡ് വൈസറായി പ്രവർത്തിച്ചു വരികയായിരുന്നു നേവിയിൽ ക്യാപ്റ്റൻ പദവിയിൽ നിന്നും വിരമിച്ച ശാന്തി സേഥി. 29 വർഷമായി യു.എസ്. നേവി അംഗമായിരുന്നു.

റെനോ(നെവാഡ)യിൽ ജനിച്ചു വളർന്ന ശാന്തിയുടെ പിതാവ് വിദ്യാർത്ഥിയായി അമേരിക്കയിൽ എത്തി. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അഞ്ചു വയസ്സു മുതൽ നാസയിൽ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണയിലായിരുന്നു. നോർവിച്ചു യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർനാഷ്ണൽ അഫയേഴ്സിൽ ബിരുദം നേടി. യൂണിവേഴ്സിറ്റി വാഷിങ്ടൺ കോളേജിൽ നിന്നും മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.

ഇന്ത്യയിൽ സന്ദർശനം നടത്തിയ അമേരിക്കൻ നാവൽ ഷിപ്പിലെ ആദ്യ വനിതാ കമാണ്ടറായിരുന്നു ശാന്തി. 2015 ൽ ഇവർക്ക് നാവി ക്യാപ്റ്റനായി പ്രമോഷൻ ലഭിച്ചു.