- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്ലഹോമയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചു
ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്തു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.1909 ഓഗസ്റ്റ് 26 ന് ജനിച്ച ഈതൻ ബോവൻസ് 112ാം വയസ്സിൽ ആണു മരിക്കുന്നത്. ബോവന്റെ ഭർത്താവ് ലോഗൻ കൗണ്ടിയിലെ കൃഷിക്കാരനായിരുന്നു. ഇരുവരും വിവാഹിതരായത് അവരുടെ 65ാം വയസ്സിലാണ്. കോവിഡ് 19 പാൻഡമിക്കിനെ അതിജീവിച്ച ഇവർ കഴിഞ്ഞ വർഷം 111ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നു.
നഴ്സിങ് ഹോമിൽ കഴിഞ്ഞിരുന്ന ഇവരെ സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. ജനലിൽ കൂടി മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.ഇവർക്ക് 6 മക്കളും 50 പേരക്കുട്ടികളുമാണ് ഉള്ളത്.
ഭർത്താവിനെ കുറിച്ചു നല്ല ഓർമ്മകളാണ് ഇവർ പങ്കുവെച്ചിരുന്നത്. ഭർത്താവിനെ ശുശ്രൂഷിച്ചു ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്നെ ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ലെന്നും ബോവൻസ് പറഞ്ഞിരുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുവാൻ കഴിഞ്ഞുവെന്നതാണു തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നും ഇവർ പറഞ്ഞിരുന്നു. സൺഡേ സ്‌കൂൾ അദ്ധ്യാപിക ആയിരുന്നു. പള്ളിയിൽ പിയാനോ വായിച്ചിരുന്നു.