- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരോൾ നീട്ടണമെന്ന ആവശ്യവുമായി ടി.പി കൊലക്കേസ് പ്രതികൾ അടക്കമുള്ളവർ; കോവിഡ് കാലത്ത് ആവശ്യത്തിന് പരോൾ ആസ്വദിച്ചു; ജയിലിലേക്ക് മടങ്ങുവെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് കാലത്ത് ജയിലുകളിൽ രോഗവ്യാപനം ഏറിയതിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ ഉടൻ ജയിലുകളിലേക്ക് മടങ്ങിപ്പോകേണ്ടി വരുമെന്ന് സുപ്രീം കോടതി. അടുത്ത വെള്ളിയാഴ്ച ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ടി.പി കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെ പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് കോടതിയുടെ പരാമർശം. നിലവിൽ കേരളത്തിൽ കോവിഡ് ഭീഷണി ഇല്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവും, ജസ്റ്റിസ് ബി ആർ ഗവായിയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് പരോളിൽ ഇറങ്ങിയവർ ആവശ്യത്തിന് ആസ്വദിച്ചു. ഇനി ജയിലിലേക്ക് മടങ്ങി പോകാൻ തയ്യാറാകാനും കോടതി നിർദ്ദേശിച്ചു. ടി പി കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതികൾ ആണ് പരോൾ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് ആവശ്യപ്പെട്ടു. മറ്റ് ചില പരോൾ പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.




