മലപ്പുറം: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ മുണ്ടേങ്ങര സ്വദേശി പറക്കോട്ടിൽ മുസ്തഫയെയാണ്( ജാക്കി -42) നിലമ്പൂർ പുള്ളിപ്പാടത്തു വെച്ച് നിലമ്പൂർ എസ്‌ഐ എ.രാജൻ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 140 ഗ്രാം കഞ്ചാവും, കഞ്ചാവു വിൽപ്പനയിലൂടെ ലഭിച്ച പതിനാലായിരം രൂപയും കണ്ടെടുത്തു.

നിലമ്പൂർ ഡി.വൈ. എസ്‌പി സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഞ്ചാവു കൈവശം വെച്ചതിന് മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എം.അസൈനാർ , എൻ.പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി