ർജം ലാഭിക്കുന്നതിനായി എയർ കണ്ടീഷണർ ഉപയോഗം കുറയ്ക്കാൻ ഇറ്റലി പദ്ധതിയിടുന്നു.ഊർജ്ജ ഉപഭോഗം വെട്ടിക്കുറയ്ക്കാനും റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇറ്റാലിയൻ സർക്കാർ മെയ് മുതൽ എയർ കണ്ടീഷനിങ് ഉപയോഗം നിയന്ത്രിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി

റഷ്യൻ ഗ്യാസ് ഇറക്കുമതിയെ ആശ്രയിക്കുന്നതിൽ നിന്ന് രാജ്യം സ്വയം പിന്മാറാൻ ലക്ഷ്യമിട്ടാണ് ഈ വേനൽക്കാലത്ത് പൊതു ഓഫീസുകളിലും സ്‌കൂളുകളിലും എയർ കണ്ടീഷനിങ് ഉപയോഗിക്കുന്നതിന് പുതിയ പരിധി നിശചയിച്ചിരിക്കുകയാണ്.ഓപ്പറേഷൻ തെർമോസ്റ്റാറ്റ്' എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമായി പൊതു കെട്ടിടങ്ങളിലെ എയർ കണ്ടീഷണറുകളുടെ ഉപയോഗം വെട്ടിക്കുറച്ച് 2022-ൽ 4 ബില്യൺ ക്യുബിക് മീറ്റർ ഗ്യാസ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.

പബ്ലിക് ഓഫീസുകളിലും സ്‌കൂളുകളിലും റേഡിയറുകൾക്കും എയർ കണ്ടീഷണറുകൾക്കും താപനില പരിധി ഏർപ്പെടുത്തി.ഊർജ ഉപയോഗം സംബന്ധിച്ച സർക്കാർ ഉത്തരവിലെ ഭേദഗതി അനുസരിച്ച്, വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ താപനില 25-27 സെൽഷ്യസിൽ (77-81 F) കുറയാതെ നിലനിർത്താൻ എയർ കണ്ടീഷനിങ് സംവിധാനങ്ങൾ സജ്ജീകരിക്കും.

ശൈത്യകാലത്ത്, മെയ് ആരംഭം മുതൽ അടുത്ത മാർച്ച് അവസാനം വരെ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച് മുറികൾ പരമാവധി 19-21 സെൽഷ്യസിൽ കൂടുതൽ ചൂടാക്കില്ല.