- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ വിരുദ്ധ സമരത്തിനു നേരെയുള്ള പൊലീസ് അതിക്രമത്തിൽ വൻ പ്രതിഷേധം
തിരുവാങ്കുളം : നാടിനാകെ വിനാശകരമായ കെ റെയിൽ പദ്ധതിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിച്ച് സമരത്തെ അമർച്ച ചെയ്യുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരെ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം ഉൾപ്പെടെ വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.
ചോറ്റാനിക്കര കെ. റെയിൽ വിരുദ്ധ സമര പന്തൽ കേന്ദ്രീകരിച്ച് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.കോൺഗ്രസിന്റെ തലമുതിർത്ത നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി എം.സുധീരൻ,ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്,ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
സമരസമിതി നേതാക്കളായ സി.കെ.ശിവദാസൻ, ലാലു മത്തായി, ഷിബു പീറ്റർ,ജോർജ് ചോറ്റാനിക്കര,ബന്നി മാമല,ആന്റണി മോഹൻ തുടങ്ങിയവരും യു.ഡി.എഫ് ന്റെയും ജനകീയ പ്രതിരോധ സമിതിയുടേയും നേതാക്കളും പ്രതിഷേധത്തിൽ പങ്കാളികളായി
വാർത്ത നൽകുന്നത്
സി.കെ.ശിവദാസൻ
സമരസമിതി ജില്ലാ കൺവീനർ
ഫോൺ: 93884 394 54