ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്യാഴാഴ്‌ച്ച വൈകുന്നേരം 5 മണി മുതൽ മംഗാഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഗമം ഫോക്ക് രക്ഷാധികാരി പ്രവീൺ അടുത്തില ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ അനീസ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക - മാധ്യമ പ്രവർത്തകരായ സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്, ഹമീദ് മധൂർ, ഷൈജിത്ത് (കെ.ഡി.എ), സലീംരാജ് (കൊല്ലം ജില്ല പ്രവാസി സമാജം), വിപിൻ തോമസ് (ട്രാസ്‌ക്), ഫോക്ക് ട്രഷറർ രജിത്ത് കെ.സി, വനിതാവേദി ചെയർപേഴ്‌സൺ സജിജ മഹേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കൺവീനർ ഓമനക്കുട്ടൻ സ്വാഗതവും ജനറൽ സെക്രട്ടറി ലിജീഷ് നന്ദിയും രേഖപ്പെടുത്തി.