- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയറിങ് വിദ്യാഭ്യാസ സമഗ്രമാറ്റങ്ങൾ; കാത്തലിക് എഞ്ചിനീയറിങ് അസോസിയേഷൻ ഉന്നത വിദ്യാഭ്യാസ വെബിനാർ 25ന്
കൊച്ചി: എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ ആഗോളസാധ്യതകളും പ്രതീക്ഷകളും ആനുകാലിക മാറ്റങ്ങളും പങ്കുവെയ്ക്കുന്ന സംസ്ഥാനതല വെബിനാർ ഏപ്രിൽ 25 തിങ്കളാഴ്ച 3 മണിക്ക് നടക്കും. കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ കേരള സാങ്കേതിക വിദ്യാഭ്യാസ സർവ്വകലാശാല വൈസ്ചാൻസലർ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകൾ പ്രതിസന്ധികൾ ഭാവിപ്രതീക്ഷകൾ ആഗോള കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ മുഖ്യപ്രബന്ധം അവതരിപ്പിക്കുന്നതുമാണ്. സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്സ് എംപി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി,സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
വിവിധ കാത്തലിക് എഞ്ചിനീയറിങ് കോളജുകളെ പ്രതിനിധീകരിച്ച് എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രഗത്ഭരുമായ ഡോ. നിക്സൺ കുരുവിള, ഡോ. കെ. കെ. രാജൻ, ഡോ. സജീവ് ജോൺ, ഡോ. ലില്ലിക്കുട്ടി ജേക്കബ്, പ്രൊഫ. പോൾ ആൻസെൽ വി., ഡോ. ബേഷിബ വിൽസൺ, ഡോ. എ. സാംസൺ, റവ. ഫാ. ജോൺ വർഗീസ്, റവ. ഡോ. ജോസ് കണ്ണമ്പുഴ, റവ. ഫാ. മാത്യു കോരംകുഴ, ഡോ. പോൾ കെ. മാത്യു, ഡോ. ജോബിൻ കെ. ആന്റണി എന്നിവർ ആധുനിക കാലഘട്ടങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്‌കാരങ്ങളെക്കുറിച്ചും ദേശീയ രാജ്യാന്തര സാധ്യതകളെക്കുറിച്ചുമുള്ള പ്രതികരണങ്ങൾ പങ്കുവെയ്ക്കും.
കേരള സാങ്കേതിക യൂണിവേഴ്സിറ്റി പ്രതിനിധികൾ, കാത്തലിക് എഞ്ചിനീയറിങ് കോളജുകളിലെ ഗവേണിങ് ബോർഡ് മെമ്പർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാർ, ഗവേഷകർ, അദ്ധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ ആദിയായവർ സെമിനാറിൽ പങ്കുചേരുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.