- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെറിയ പെരുന്നാൾ: ഒമാനിൽ പൊതു - സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു
മസ്‌കത്ത്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഭരണാധികാരി സുൽത്താന് ഹൈതം ബിൻ താരിഖിന്റെ നിർദേശ പ്രകാരം രാജ്യത്ത് അഞ്ച് ദിവസത്തെ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒൻപത് ദിവസം അവധി ലഭിക്കും.
ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മെയ് ഒന്ന് ഞായറാഴ്ച (റമദാൻ - 29) മുതൽ മെയ് അഞ്ച് വ്യാഴാഴ്ച വരെയാണ് രാജ്യത്തെ പൊതു - സ്വകാര്യ മേഖലകൾക്ക് പെരുന്നാൾ അവധി ലഭിക്കുക. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒൻപത് ദിവസം അവധി ലഭിക്കും. ഫലത്തിൽ ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മെയ് ഏഴ് ശനിയാഴ്ച വരെ രാജ്യത്ത് പെരുന്നാൾ അവധിയായിരിക്കും. മെയ് എട്ടിന് സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തനം പുനഃരാരംഭിക്കും.
Next Story




