- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒ എൻ സി പി യുഎഇ കമ്മിറ്റി ഇഫ്താർ കിറ്റ് വിതരണം നടത്തി
ഷാർജ: പരിശുദ്ധ റമദാന്റെ പുണ്യനാളുകളിൽ വ്രതാനുഷ്ഠാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരമകാരുണികനായ അല്ലാഹു വിന്റെ നേരിട്ടുള്ള അനുഗ്രഹമേറ്റുവാങ്ങുന്ന ഭക്തർക്ക് സ്‌നേഹ വിരുന്നൊരുക്കി ഒ എൻ സി പി യുഎഇ കമ്മിറ്റി.
അൽ ഖുസൈസിലെ നിരവധി തൊഴിലാളികൾ താമസിക്കുന്ന ഒരു ലേബർ ക്യാംപിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്താണ് ഓവർസീസ് എൻ സി പി പ്രവർത്തകർ ഈ വർഷത്തെ റമദാനിലെ പുണ്യ പ്രവൃത്തിക്ക് കൈ കോർത്തത്. കോവിഡ് 19 ന്റെ ഭീകര താണ്ഡവം അവസാനിക്കുന്നതിനിടെ ആദ്യമായി യുഎഇ യി ൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുവാനുള്ള ഗവൺമെന്റിന്റെ അനുവാദം കിട്ടിയതിനാൽ ഈ വർഷം വളരെ മഹത്തായ രീതിയിലാണ് യുഎഇ യിൽ പല കമ്പനികളും, സംഘടനകളും നോമ്പുതുറകൾ സംഘടിപ്പിച്ചു വരുന്നത്.
യുഎഇ ഒ എൻ സി പി യിലെ ചില നേതാക്കളും, ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമെക്‌സ് നാഷണൽ ജനറൽ ട്രേഡിങ് എന്ന കമ്പനിയും കൈകോർത്തു കൊണ്ടാണ് ഈ വർഷത്തെ ഇഫ്താർ കിറ്റ് വിതരണം സംഘടിപ്പിച്ചത്. പ്രസിഡണ്ട് രവി കൊമ്മേരി, ജന. സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, ട്രഷറർ. ഷാജു നേമ, ഓർഗ്ഗനൈസിങ് സിക്രട്ടറി ജിമ്മി കുര്യൻ, കൂടാതെ മറ്റ് കമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ ഗുരുവായൂർ, ജോൺസൺ ജോർജ് , റോയ് പി തിയോച്ചൻ, ജോസഫ് ചാക്കോ. പി ജെ ഹരിദാസ് , മറ്റ് നിരവധി അംഗങ്ങളും പങ്കെടുത്തു.