- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മദ്ധ്യവയസ്ക്കയുടെ മൃതദേഹം ഡാളസ്സിൽ കണ്ടെത്തി
ഡാളസ് : ഡങ്കൻവില്ലയിൽ നിന്നും കാണാതായ ജുനിത റോഡ്രിഗസിന്റെ(54) മൃതദ്ദേഹം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ രീതിയിൽ ഡാളസ്സിൽ നിന്നും കണ്ടെത്തിയതായി ഡാളസ് പൊലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടു 65 വയസ്സുള്ള ക്ലിന്റൻ ജോൺസിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലകുറ്റം ചാർജ് ചെയ്ത് ഡാളസ് കൗണ്ടി ജയിലിൽ അടച്ചു. 1500000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഡങ്കൻവില്ല വീട്ടിൽ നിന്നാണ് ഇവർ കാണാതായതെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. ഇവർ സാധാരണയായി വീട്ടിൽ നിന്നും പോകുക പതിവാണെന്നും പിറ്റേ ദിവസം തിരിച്ചെത്താറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
ഏപ്രിൽ 18, ഏപ്രിൽ 19ന് അവർ ജോലിക്ക് ഹാജരാകേണ്ടതായിരുന്നു. അപ്രതീക്ഷിതമായതിന് മൂന്നു ദിവസത്തിനുശേഷം ഇവരുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെസ്റ്റ് ഡാളസ്സിലെ നാവി അവന്യൂവിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് റോഡ്രിഗസിന്റെ വീട്ടിൽ നിന്നും മൂന്നു മൈൽ അകലെ സൗത്ത് ലഡ് ബൈറ്റർ ഡ്രൈവിൽ ഇവരുടെ ശരീരം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ജുനിത കൊലപ്പെട്ടതു വെടിയുണ്ട ശരീരത്തിൽ തുളച്ചുകയറിയിട്ടാണെന്നു കണ്ടെത്തി. കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചോ, അറസ്റ്റു ചെയ്ത വ്യക്തിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡാളസ് പൊലീസിനെയോ, ഡിറ്റക്ടീവ് ജോൺ ജാൾഡസിനെയോ(2146713623) ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്