കോവിഡ് മഹാമാരിയുടെ തീഷ്ണമായ അതിജീവന കാലത്തിന് അറുതിയാവുന്ന വേളയിൽ സാമൂഹ്യ ഒത്തുചേരലുകൾ തളിർത്തു തുടങ്ങുന്നത് ആഹ്ലാദകരമാണെന്ന് ഖത്തർ വേളം ശാന്തിനഗർ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് അഭിപ്രായപ്പെട്ടു. മിയ പാർക്കിൽ നടന്ന ഇഫ്ത്വാർ സംഗമത്തിൽ കെ.ടി അബ്ദുറഹ്‌മാൻ കെ.കെ. അബ്ദുന്നാസർ, ഒ.കെ മുനീർ, പി. അജ്മൽ, എം.എം അമ്മദ് തുടങ്ങിയവർ സംസാരിച്ചു.

ബഷീർ ഇല്ല്യാട്ടുമ്മൽ, കെ.കെ മുഹമ്മദലി, സാലിം കൊടുമ, എം അബ്ദുസ്സമദ്, റബീഅ് സമാൻ, ഏരി അബ്ദുല്ല, അനീഷ് കൊടുമയിൽ, കുന്നങ്കണ്ടി അസ്ഹർ, നിസാർ അലി , കെ. ബാസിം തുടങ്ങിയവർ നേതൃത്വം നൽകി.