- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേത്ര്വത്വം; പ്രസിഡന്റ് സിജു വി ജോർജ്, സെക്രട്ടറി സാംമാത്യു. ട്രെഷറർ ബെന്നി ജോൺ
ഡാളസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് ,വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും,ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡണ്ട് ശ്രീ സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ നടന്നു സൂം പ്ലാറ്റുഫോമിൽ ചേർന്ന യോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി.സെക്രട്ടറി പി പി ചെറിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .
തുടർന്നു സംഘടനയുടെ 2021 -2023 ഭാരവാഹികളെ യോഗം ഐക്യകണ്ടേനെ തിരഞ്ഞെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡണ്ടായി സിജു വി ജോർജ് , വൈസ് പ്രസിഡന്റ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യൂസ് , ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത്., ട്രഷറർ ബെന്നി ജോൺ, ജോയിൻ ട്രഷറർ ഫിലിപ്പ് തോമസ് (പ്രസാദ് )എന്നിവരെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു,
അഡൈ്വസറി ബോർഡ് ചെയർമാനായി ബിജിലിജോർജ്, ബോർഡ് മെമ്പര്മാരായി , എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ടി സി. ചാക്കോ, പി പി ചെറിയാൻ , മാർട്ടിൻ വിലങ്ങോലിൽ , സണ്ണി മാളിയേക്കൽ എന്നിവരേയും യോഗം തിരഞ്ഞെടുത്തു,
ആക്ഷൻ കൗൺസിൽ അംഗങ്ങളായി രവികുമാർ എടത്വ, ഷാജി രാമപുരം, എന്നിവരെയും തിരഞ്ഞെടുത്തു.മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും യോഗം തീരുമാനിച്ചു .ബെന്നിജോൺ നന്ദി പ്രകാശിപ്പിച്ചു.