- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.എസ് ശ്രീധരൻ പിള്ളയുടെ പേരിൽ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; മുന്നറിയിപ്പുമായി ഗോവ രാജ്ഭവൻ
പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. സംഭവത്തിൽ മുന്നറിയിപ്പുമായി ഗോവ രാജ്ഭവൻ രംഗത്തെത്തി. അജ്ഞാതനായ വ്യക്തി ശ്രീധരൻ പിള്ളയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് മാധ്യമപ്രവർത്തകരോട് പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം നടത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കണമെന്ന രാജ്ഭവൻ മുന്നറിയിപ്പ് നൽകിയത്.
വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് ഗോവ പൊലീസിലും ക്രൈംബ്രാഞ്ചിലും പരാതി നൽകിയിട്ടുണ്ടെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. മാധ്യമപ്രവർത്തകർക്കും ഉന്നത വ്യക്തികൾക്കുമാണ് തട്ടിപ്പുകാർ വാട്സ്ആപ്പ് സന്ദേശം അയച്ചത്. സന്ദേശം ലഭിച്ചവർ പണം അയക്കരുതെന്നും പൊലീസുമായി ബന്ധപ്പെണമെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ സൃഷ്ടിക്കുകയും സുഹൃത്ത് ലിസ്റ്റിലുള്ള ആളുകളിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തയാൾ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിവിധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായി ഗോവ ക്രൈംബ്രാഞ്ച് പൊലീസ് കണ്ടെത്തിയിരുന്നു.




